Showing posts with label അഭിമാന മുഹുര്‍ത്തം. Show all posts
Showing posts with label അഭിമാന മുഹുര്‍ത്തം. Show all posts

Friday, September 24, 2010

അഭിമാന മുഹുര്‍ത്തം..............

മലയാള ഭാഷക്കും സാഹിത്യത്തിനും അഭിമാന മുഹൂര്‍തമാണിത്. ജ്ഞാനപീഠം കിട്ടിയതോടെ ഓ എന്‍ വി യും, ഓഎന്‍ വി യിലുടെ മലയാളവും അന്ഗീകാരത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നു നില്കുന്നു.
ശ്രീ ഓ എന്‍ വി പറയുന്നു "എന്‍റെ കവിതകള്‍കും,ഗാനങ്ങള്‍കും പ്രചോദനമായത്, അതില്‍ നിറഞ്ഞുനില്കുന്നത് എന്‍റെ ഗ്രാമത്തിന്റെ തുടിപ്പുകളും നേര്‍കാഴ്ചകളുമാണ് .....'
ഓ എന്‍ വി എഴുതിയ കവിതകളിലും,ഗാനങ്ങളിലും മിക്കവയും ലോകത്തില്‍ എവിടെയുമുള്ളമലയാളികളുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികളാണ് .
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന" എന്ന് തുടങ്ങുന്ന ഗാനം ഓര്‍മയില്‍ കൊണ്ടുനടക്കാത്ത ഒരുമലയാളിയും ഉണ്ടാവില്ല.
ഇ കവിയെ ആദരിച്ചതിളുടെ ജ്ഞാനപീഠം സ്വയം ആദരവു നേടിയിരിക്കുന്നു .
മലയാളത്തിന്‍റെ മഹാകവിക്ക്‌ സന്തോഷത്തോടെ......., അഭിമാനത്തോടെ...... അനുമോദനങ്ങള്‍നേരുന്നു.....


പൈതല്‍