മലയാള ഭാഷക്കും സാഹിത്യത്തിനും അഭിമാന മുഹൂര്‍തമാണിത്. ജ്ഞാനപീഠം കിട്ടിയതോടെ ഓ എന്‍ വി യും, ഓഎന്‍ വി യിലുടെ മലയാളവും അന്ഗീകാരത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നു നില്കുന്നു.
ശ്രീ ഓ എന്‍ വി പറയുന്നു "എന്‍റെ കവിതകള്‍കും,ഗാനങ്ങള്‍കും പ്രചോദനമായത്, അതില്‍ നിറഞ്ഞുനില്കുന്നത് എന്‍റെ ഗ്രാമത്തിന്റെ തുടിപ്പുകളും നേര്‍കാഴ്ചകളുമാണ് .....'
ഓ എന്‍ വി എഴുതിയ കവിതകളിലും,ഗാനങ്ങളിലും മിക്കവയും ലോകത്തില്‍ എവിടെയുമുള്ളമലയാളികളുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികളാണ് .
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന" എന്ന് തുടങ്ങുന്ന ഗാനം ഓര്‍മയില്‍ കൊണ്ടുനടക്കാത്ത ഒരുമലയാളിയും ഉണ്ടാവില്ല.
ഇ കവിയെ ആദരിച്ചതിളുടെ ജ്ഞാനപീഠം സ്വയം ആദരവു നേടിയിരിക്കുന്നു .
മലയാളത്തിന്‍റെ മഹാകവിക്ക് സന്തോഷത്തോടെ......., അഭിമാനത്തോടെ...... അനുമോദനങ്ങള്‍നേരുന്നു.....
പൈതല്‍
No comments:
Post a Comment