Wednesday, September 26, 2012

Monday, September 24, 2012

Friday, January 6, 2012

Smruthi Vandhanam2012

നാടകങ്ങളില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു അറിയിപ്പുണ്ട്.
"നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു"........അതോടെ രംഗത്തെ ദീപങ്ങള്‍ സാവധാനം
മങ്ങിവരും,രംഗപടം പതിയെ താഴ്ന്നുവരും...........
നാടകത്തെയും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും, നെഞ്ചിലേറ്റി,
ജീവശ്വാസമായി കൊണ്ടുനടക്കുകയും ചെയ്ത ഒരാള്‍ ജീവിതത്തില്‍നിന്ന്‍ ഒരു
അറിയിപ്പുമില്ലാതെ വിടപറഞ്ഞിരിക്കുന്നു. അതാണ് 'കെ ആര്‍ പാറയില്‍'.....
ഇന്ന് ജനുവരി 5 , കെ ആര്‍ പാറയില്‍-നെ അനുസ്മരിച്ചു ചവനപ്പുഴ സുപ്രഭ
കലാനിലയം 'സ്മൃതി വന്ദനം' സംഘടിപ്പിച്ചു.
ഭൂതകാലത്തിലെ ഓര്‍മകള്‍ വര്‍ത്തമാനത്തിനു അനുഭവമാക്കിയ 'സ്മൃതി
വന്ദനം'....
'കെ ആര്‍ പാറയില്‍' എന്ന വ്യക്തി ചവനപ്പുഴയുടെ രാഷ്ട്രീയ,കല-സാംസ്കാരിക
രംഗത്ത് എത്രത്തോളം നിറഞ്ഞു നിന്ന വ്യക്തിത്ത്വമായിരുന്നു
എന്നത്,സഹപ്രവര്‍ത്തകര്‍ ഓര്‍മയില്‍ നിന്നും ചികഞ്ഞെടുത്ത വാക്കുകളില്‍
വ്യക്തമായിരുന്നു. പലരുടെയും ഓര്‍മകള്‍ കന്നുനീരാകുന്നതും കാഴ്ചയായി.

നന്ദിയുണ്ട് ......
ചവനപുഴ പുതിയകണ്ട്ടം വയലിലെ മണ്‍ കട്ടകളില്‍ ഇരുന്നു,മഞ്ഞു കൊണ്ട് നാടകം
കണ്ടിരുന്ന ബാല്യത്തിലേക്ക് ....ഓര്‍മകളിലേക്ക് ...കൊണ്ടുപോയ സുപ്രഭയോട് ,...
'സ്മൃതി വന്ദനം' അവിസ്മരനീയമാക്കിയ 'കെ ആര്‍ പാറയില്‍'-ന്റെ
സഹപ്രവര്‍ത്തകരോട് ....
'സ്മൃതി വന്ദന'-ത്തില്‍ ഉയര്‍ന്ന ആവശ്യം...ആശയം..... 'കെ ആര്‍ പാറയില്‍'-ന്റെ
സ്മരണ നിലനിര്‍ത്താന്‍ നാടകവുമായി ബന്ധപ്പെട്ട വാര്‍ഷിക പരിപാടികള്‍
സംഘടിപ്പിക്കണം എന്ന ആശയം ......അതാണ്‌ ജീവിതം മുഴുവന്‍ നാടകത്തെയും നാടിനെയും
നെഞ്ചോടു ചെര്ത്തുവച്ച്ച്ച കലാകാരന് ,ജന്മനാടും സഹപ്രവര്‍ത്തകരും നല്‍കുന്ന
ആദരം....അംഗീകാരം ......അതാകട്ടെ നമ്മുടെ അടുത്ത ലക്ഷ്യവും .....

ഒരിക്കല്‍കു‌ടി 'കെ ആര്‍ പാറയില്‍'-ന്റെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു


01/2012
www.facebook.com/byjubk